ദോഹ: ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ദോഹയിൽ അരങ്ങേറുന്ന കലാ-സാംസ്കാരിക പരിപാടികളിൽ വേറിട്ട ദൃശ്യാനുഭവമായി കുവൈത്തി ഹാസ്യ നാടകം 'ഷുഗർ ഡാഡി'. സൂഖ് വാഖിഫിലെ അബ്ദുൽ അസീസ് നാസർ തിയേറ്ററിൽ അരങ്ങേറുന്ന ഈ നാടകം കാണാൻ ഗൾഫ് കോമഡി തിയേറ്റർ പ്രേമികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ......
ദോഹ: രാജ്യത്തെ ഗതാഗത പ്രവണതകൾ, ഗതാഗതക്കുരുക്കിന്റെ സ്വഭാവം, യാത്രക്കാരുടെ പെരുമാറ്റം, റോഡ് ശൃംഖലകളുടെ പ്രവർത്തനക്ഷമത എന്നിവ വ്യക്തമാക്കുന്ന ‘ഖത്തർ ട്രാഫിക് റിപ്പോർട്ട് (QTR) 2024–2025’ ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻസ് സെന്റർ (Qmic) പുറത്തിറക്കി. ഇതിനൊപ്പം തന്നെ മുൻവർഷങ്ങളിലെ വിവരങ്ങളും പുതിയ ഗതാഗത സൂചകങ്ങളും പൊതുജനങ്ങൾക്കും അധികൃതർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഒരു പ്രത്യേക വെബ്സൈറ്റ് പോർട്ടലും ക്യൂമിക് (Qmic) സജ്ജമാക്കിയിട്ടുണ്ട്.
ഖത്തറിലെ സ്മാർട്ട് സിറ്റി വികസനം, ഗതാഗത ആസൂത്രണം, ഇൻഫ്രാസ്ട്രക്ചർ ഒപ്റ്റിമൈസേഷൻ എന്നിവയ്ക്ക് ആവശ്യമായ കൃത്യമായ വിവരങ്ങൾ നൽകുന്ന രാജ്യത്തെ മുൻനിര തദ്ദേശീയ സംരംഭങ്ങളിലൊന്നാണ് ഈ റിപ്പോർട്ട്. ......
ദോഹ: കായിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) സംഘടിപ്പിക്കുന്ന ‘ട്രാക്ക് റേസ് 2026’ കായിക മേളയ്ക്ക് ജൂണിൽ അസ്പയർ ഡോം വേദിയാകും. വേനലവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോഗ്യകരമായ വിനോദം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർണ്ണമായും ശീതീകരിച്ച അസ്പയർ ഡോമിൽ വെച്ച് ഈ മെഗാ കായിക പരമ്പര സംഘടിപ്പിക്കുന്നത്.
ആകെ നാല് റൗണ്ടുകളായി നടക്കുന്ന ഈ മത്സരങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ അവസരമുണ്ട്. ......
ദോഹ:വേനലവധിക്കാലം ആഘോഷമാക്കാൻ പ്രവാസികൾക്കും സ്വദേശികൾക്കും ആകർഷകമായ ഓഫറുകളുമായി മുൻനിര ആഗോള ഹോട്ടൽ ഗ്രൂപ്പായ കത്താറ ഹോസ്പിറ്റാലിറ്റി (Katara Hospitality). ഖത്തറിലെ തങ്ങളുടെ പ്രശസ്തമായ ആഡംബര ഹോട്ടലുകളിലും ബീച്ച് റിസോർട്ടുകളിലും താമസത്തിന് 40 ശതമാനം വരെ വൻ ഇളവുകൾ നൽകുന്ന ‘സമ്മർ യുവർ വേ’ (Summer Your Way) കാമ്പയിൻ പ്രഖ്യാപിച്ചു. ......
ചെന്നൈ: തമിഴ്നാട്ടിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.......
ലക്നൗ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സോഷ്യൽമീഡിയ താരമായ മാൻസി എന്ന യുവതിയാണ് മരിച്ചത്. ......
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണം അടിയന്തരമായി തടയണമെന്നും, ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ......
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി.......
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് ഒരു ദിവസം യാത്ര ചെയ്യുക. ട്രാഫിക് കുരുക്കിൽ കുടുങ്ങി മണിക്കൂറുകൾ നഷ്ടപ്പെടുന്ന യാത്രക്കാർക്ക് കൊച്ചി മെട്രോ ഒരു ആശ്വാസമായി മാറിയിട്ടുണ്ട്. ......